Saturday, June 23, 2012

എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ..?

 

എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ഈ ഭുഗുരുത്വാകര്‍ഷണം (Gravitational force) എന്ന സംഭവം ഇല്ലെങ്കിലെന്തായിരുന്നു സംഭവിക്കുക എന്ന്? നമ്മളെല്ലാം ഭൂമിയെന്ന വലിയ പന്തിനു മുകളില്‍ നിന്നും പൊത്തോ എന്ന് താഴെ പോയേനേ അല്ലേ... അതായത് അഗാധപ്രപഞ്ചത്തിലേക്ക് മൂക്കും കൂത്തി വീണേനേ...! ഏറ്റവും വലിയ രസം അതല്ല, ഒരു കാന്തം സങ്കല്പിക്കുക. ഒരു ഇരുമ്പാണിയോ മറ്റോ അതിന്റെ അടുത്തേക്ക് കൊണ്ടുവരുമ്പോള്‍ അത് അതില്‍ ഒട്ടിപ്പിടിക്കും.. അതിനെ നീക്കാന്‍ അല്പം ബലം പ്രയോഗിക്കേണ്ടിവരും. അതായത് ഇതുപോലെയായിരുന്നു നമ്മുടെ ഭൂമിയുടെ കാന്തശക്തിയെങ്കില്‍ നമ്മളെല്ലാം ഭൂമിയില്‍ ഒട്ടിപ്പിടിച്ചുപോയേനേ... അതായത് നടക്കാനും ഓടാനുമൊന്നും സാധിക്കില്ല.. അത്ര തന്നെ...!

എന്നു വെച്ചാല്‍ ഈ ആകര്‍ഷണശക്തി ഒരു തരി കൂടിയാല്‍ നമ്മള്‍ നീങ്ങാനും പറ്റില്ല... കുറഞ്ഞാല്‍ നമ്മള്‍ താഴെ പോവുകയും ചെയ്യും.. അത്രയും കറക്ട് ആയി ഈ ശക്തി മുന്‍കൂട്ടി സെറ്റ് ചെയ്തുവെച്ചിരിക്കുകയാണ്. ചന്ദ്രനിലെ ഈ സെറ്റിംഗില്‍ അല്പം വ്യത്യാസമുള്ളതുകൊണ്ടാണ് അവിടെ മനുഷ്യര്‍ ഒഴുകി നടക്കുന്നതായി നമ്മള്‍ മനസ്സിലാക്കിയത്. അതേപോലെ തന്നെ സൂര്യനിലേക്ക് അടുക്കും തോറും ചൂടുകൂടുന്നതുകൊണ്ട് ആ ഗ്രഹങ്ങളില്‍ ജീവജാലങ്ങള്‍ ഉണ്ടാവില്ല.. ഭൂമിയില്‍ നിന്ന് അകലുന്തോറും തണുപ്പ് കൂടുന്നതുകൊണ്ട് അവിടെയും വാസയോഗ്യമാവാന്‍ സാധ്യതയില്ല.. അപ്പോള്‍ ഭൂമിയെന്ന ഒരേയൊരു ഗ്രഹമാണ് ജീവോത്ഭവത്തിനായി അനുയോജ്യമായി സൃഷ്ടിച്ചിരിക്കുന്നതെന്ന് നമുക്ക് മനസ്സിലാകും..

ഇനി ഒരല്പം കൂടി മുന്നോട്ടു ചിന്തിക്കുക... നമ്മുടെ ഭൂമി എന്തുകൊണ്ടാണ് സൂര്യനു ചുറ്റും ഒരേ രേഖയില്‍ കൂടി കറങ്ങുന്നത്? അവിടെയുമുണ്ട് ഒരു ആകര്‍ഷണശക്തി. സൂര്യന്റെ ഈ ആകര്‍ഷണവലയത്തില്‍ നിന്ന് പുറത്തുപോയാല്‍ ഭൂമിയും അതോടൊപ്പം നമ്മളും പ്രപഞ്ചത്തില്‍ എവിടേയ്‌ക്കെങ്കിലും തൂത്തെറിയപ്പെടും.. അപ്പോള്‍ അവിടെയുമുണ്ട് കൂടുകയും കുറയുകയും ചെയ്യാത്ത ഒരു സെറ്റിംഗ്. അതായത്, ഗ്രഹങ്ങള്‍ തമ്മില്‍ തമ്മിലും ഗ്രഹങ്ങളും സൂര്യനും തമ്മിലുമുള്ള ആകര്‍ഷണശക്തിയാണ് ഓരോ ഗ്രഹത്തേയും അതാതിന്റെ ഭ്രമണപഥത്തിലൂടെ മാത്രം സഞ്ചരിക്കാനും ഒരേ അകലം പാലിക്കാനും സഹായിക്കുന്നത്. 

ഇനിയും കൂടുതല്‍ ചിന്തിച്ചാല്‍ സൂര്യന്‍ പോലും അതിന്റെ അച്ചുതണ്ടില്‍ തിരിയുകയും പ്രപഞ്ചത്തിന്റെ ഏതോ ഒരു കോണിലേക്ക് ഏതോ ഒരു ലക്ഷ്യത്തിലേക്ക് നീങ്ങുന്നതായാണ് ശാസ്ത്രത്തിന്റെ പുതിയ നിഗമനം... അപ്പോള്‍ ഇതുപോലെ അനേകം സൂര്യന്മാരും അതിനുചുറ്റും ഗ്രഹങ്ങളും ഇതിനെയൊക്കെ നിയന്ത്രിക്കാന്‍ ഒരു വലിയ ശക്തിയും ഉണ്ടാവുമോ ? 


ഇങ്ങനെ ഓരോന്ന് ആലോചിച്ചു നോക്കിയാല്‍ എത്ര അത്ഭുതകരം അല്ലേ.. ഇന്നത്തെ ചിന്താവിഷയം ഇതായിക്കോട്ടെ...









3 comments:

  1. അത്രയും കറക്ട് ആയി ഈ ശക്തി മുന്‍കൂട്ടി സെറ്റ് ചെയ്തുവെച്ചിരിക്കുകയാണ്..............ആര്‍ ?

    ReplyDelete
  2. @അജിത്... അതാരെന്ന ചോദ്യത്തിനുത്തരം തേടിയാവണം നമ്മുടെ ഓരോ മനുഷ്യജന്മവും..

    @റൈഹാന... അതിശയങ്ങളുടെ കലവറയാണ് ഈ പ്രപഞ്ചം... അതേപ്പറ്റി ചിന്തിക്കുമ്പോള്‍ നമ്മള്‍ അറിയാതെ ദൈവത്തെ വിളിച്ചുപോവും..

    ReplyDelete